ഇതൊരു_വിധിയാണ്..... റബ്ബിന്റെ വിധി തന്റെ പ്രിയതമ തന്റെ കൂടെ എത്തീട്ട് ഒരാഴ്ച്ചയെ ആയിട്ടൊള്ളു.... മരണ വാർത്ത കേട്ട് വിറങ്ങലിച്ചു പോയി നാടും നാട്ടുകാരും മധു വിധു മാറുമുന്നേ സഹധര്‍മ്മിണിയെയും തനിച്ചാക്കി... ഇത്രേം കാലം പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ തനിച്ചാക്കി... നിഴലായി കൂടെ നിന്ന സഹോദരങ്ങളെയും സുഹൃത്തുക്കളെയും തനിച്ചാക്കി.... മുനീർ കാവുംപടി ഈ ലോകത്തിൽ നിന്നുംയാത്രയായി..... വാഹനാപകടം എന്ന രൂപത്തില്‍... പ്രിയതമയുടെ വീട്ടിലേക്ക് സൽക്കാരം കൂടാന്‍ നാളെ പോവേണ്ടതായിരുന്നു ഇന്നത്തെ ദിവസം മണ്ണറയിൽ ....നാഥാ ഇന്നത്തെ മണ്ണറ മണിയറയാക്കി കൊടുക്കണേ റബ്ബേ എതിര്‍ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു ജീവന്‍ എന്നന്നേക്കുമായി നമ്മിൽ നിന്നും രബ്ബിന്റെ സവിധത്തിലേക്ക് യാത്രയായി ഒത്തിരി സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അന്ത്യം കുറിച്ച്... ഉറ്റവരെ തനിച്ചാക്കി... നാടിനെ ദുഃഖത്തിലാഴ്ത്തി... വിധിയെന്ന് പറഞ്ഞ് ആശ്വസിക്കാം.... എന്നാലും നീറുന്ന മുറിവ് പോല്‍... ആ യൗവ്വന വദനം സ്വന്തം ഗൃഹത്തിലും നാട്ടിലും കണ്ണുകളില്‍ വന്നു കൊണ്ടേയിരിക്കും.... ലോക സൃഷ്ടാവായ നാഥാ... ഈ സഹോദരന്‍ ഹയാത്തിലുള്ള കാലത്ത് പാപങ്ങള്‍ ചെയ്തു പോയിട്ടുണ്ടെങ്കില്‍ പൊറുത്ത് കൊടുത്ത് ആ സഹോദരന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ നാഥാ... അപകട മരണങ്ങളില്‍ നിന്ന് ഞങ്ങളെ കാക്കണേ... ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങളുടെ കരളിന്‍റെ കഷ്ണങ്ങളായ മക്കളുടെ ഖബറിലേക്ക് മൂന്ന് പിടി മണ്ണെറിയാനുള്ള വിധി നല്‍കല്ലേ... നാഥാ... ശരീരം വെട്ടി കീറുന്ന പോസ്റ്റുമോര്‍ട്ടം നടത്തേണ്ടി വരുന്ന അത്തരം മരണങ്ങളില്‍ കാക്കണേ നാഥാ.. (ആമീന്‍ യാ റബ്ബൽ ആലമീൻ

Comments

Popular posts from this blog