Posts

Showing posts from August, 2018
ഒരാൾ ഒരു സുന്ദരി പെണ്കുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ, ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു. സൌന്ദര്യം കുറയാൻ തുടങ്ങി. അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു. അയാളുടെ കാഴ്ച നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി. അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു. അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി. ഒരുനാൾ അവൾ മരണപ്പെട്ടു. അതീവ ദുഃഖിതനായ ഭര്ത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി. ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക്.. ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി.. ഇനിയെങ്ങനെ... ? അയാള് മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ. ഞാൻ അഭിനയിക്കുകയായിരുന്നു. എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ, ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക് ആഘാതമാവുക. അവളൊരു നല്ല ഭാര്യയായിരുന്നു. ജീവിതത്തിൽ അവളുടെ സന്തോഷമാണ് ഞാനേറ്റവും ആഗ്രഹിച്ചത്. *ചില സമയത്തു ക...
Image
അമ്മാവന്റെ വീടാണ് ഇത്. അവർ നമ്മളെ വിട്ടു പോയി... എന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണിച്ചു തരാനും എന്റെ എല്ലാ വിഷമങ്ങൾക്കും കൂടെ നീക്കാനും. എന്റെ എല്ലാ വിഷമങ്ങളും പറയാനും.. എല്ലാ കാര്യങ്ങളും എനിക്ക് paranjhu മനസിലാക്കി തരാനും എപ്പോഴും കൂടെ ഉണ്ടാവുകയും chythirunna എന്റെ അമ്മാവനും അമ്മായിയും.. പിന്നെ എപ്പോൾ അവിടെ povumbozhum ഇക്കാക്ക മിട്ടായി ഉണ്ടോ എന്ന് ചോദിച്ചിരുന്ന എന്റെ അനിയനും. മിട്ടായി ഇല്ലാത്തപ്പോൾ പിണങ്ങി നിക്കുന്ന അവന്റെ ഓർമകളും എല്ലാം ബാക്കിയാക്കി അവനും പൊഴിഞ്ഞ ു പോയി... എപ്പോഴും ഓടി പോവാനും സന്തോഷങ്ങളും dhukkangalum പങ്കു വെക്കാനും ഉള്ള നമ്മുടെ സ്വർഗം പോലുള്ള വീടാണ് ഇപ്പോൾ നിങ്ങൾ കാണുന്ന ഈ വീട്.. നമ്മുടെ ഒരത്താണി ആയിരുന്നു.. ഇനി അതില്ല ഓർമകളായി മനസ്സിനെ മുറിവേൽപ്പിച്ചു അവർ പോയി... അവരെയും നമ്മളെയും പടച്ചോൻ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടട്ടെ.. അവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ സ്വർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ.. അവരുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ.. എല്ലാവരും അവർക്കു വേണ്ടിയും ഇത് പോലെ ഒരു പാട് ആളുകൾ മരണപ്പെട്ടിട്ടുണ്ട് അവർക്കു വേണ്ടിയും ദുആ ചെയുക.. ആമീൻ.... ...